Sunday, 11 February 2018

നാദിയ കൊല്ലപ്പെട്ട രാത്രി
AK സാജന്റെ തിരക്കഥയിൽ Kമധു സംവിധാനം ചെയ്ത് 2007ൽ ഇറങ്ങിയ ഒരു ത്രില്ലർ ചിത്രം.സുരേഷ് ഗോപി, കാവ്യ, സിദ്ധിഖ്, രാജൻ P ദേവ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നുഒരു ട്രെയിനിൽ ഒരു രാത്രി നടക്കുന്ന കൊലപാതകങ്ങൾ അന്വോഷിക്കാൻ എത്തിയ ഷറഫുദീൻ തരാമസിയുടെ റോൾ സുരേഷ് ഗോപി ചെയ്തിരിക്കുന്നു.ആദ്യത്തെ കൊലപാതകം ചെയ്തയാളെ കണ്ടെത്തിയ ഷറഫുദ്ധീന് നാദിയാ കേസ് വിഷമകരമായി മാറുന്നു.തുടർന്നുള്ള അന്വോഷണത്തിൽ പലരിലേക്കും സംശയം നീളുന്നു. ചിത്രത്തിൽ കാവ്യ ഡബിൾ റോൾ ചെയ്തിരിക്കുന്നു.ആരാണ് കുറ്റകൃത്യം ചെയ്തത് എന്നത് വളരെ നടുക്കത്തോടെ തന്നെ മാത്രമേ ഉൾകൊള്ളാനാകൂ.ചിന്താമണി കൊലക്കേസിന് ശേഷം വന്ന സുരേഷ് ഗോപിയുടെ ഒരു മികച്ച ത്രില്ലർ മൂവി.ചിത്രത്തിൽ പ്രിഥ്വീരാജിന്റെ അതിഥി വേഷം ഉണ്ട്.Ak സാജന്റെ തിരക്കഥകൾക്ക് എല്ലാം നല്ല ഒരു ലൈഫ് ഉണ്ടാകാറുണ്ട്.അതിനോട് പൂർണ്ണമായും യോജിക്കുന്ന ചിത്രം.സിനിമ തീയേറ്ററിൽ മികച്ച വിജയം നേടി
#afxinternationalമൂന്ന് തിമിംഗലങ്ങൾ. ഐസിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. അവയ്ക്ക് ശ്വാസം കിട്ടാൻ ആകെക്കൂടെ ഒരൊറ്റ ദ്വാരം മാത്രമേ ഐസായി കിടക്കുന്ന അവിടെ അവശേഷിക്കുന്നുള്ളൂ. കടൽ ആണെങ്കിൽ മൈലുകൾ അപ്പുറത്താണ്. അവിടെ വരെ ശ്വാസം കിട്ടാതെ അവയ്ക്ക് പോകാനും പറ്റില്ല, പോയാൽ തന്നെ കടലിനും കരയ്ക്കുമിടയിൽ കല്ലുകണക്കെ ഐസ് ഉറഞ്ഞു കിടക്കുകയുമാണ്.മൂന്ന് തിമിംഗലങ്ങളും ഏത് നിമിഷവും ചാവുകയും ചെയ്യാം.സംഭവം ശ്രദ്ധയിൽ പെട്ടതോടെ ലോക്കൽ റിപ്പോർട്ടറായ ഒരാൾ കാര്യങ്ങൾ ക്യാമറയിൽ പകർത്തതുകയും പുറംലോകത്തെ അറിയിക്കുകയും ചെയുന്നു. അതോടെ കാര്യങ്ങൾക്ക് ചൂട് പിടിക്കുന്നതോടെഎല്ലാം മറന്ന് ഒറ്റക്കെട്ടായി വ്യക്തികളും രാജ്യങ്ങളും എല്ലാം ചേർന്ന് ഇവയെ രക്ഷിക്കാനുള്ള അല്പം സാഹസംനിറഞ്ഞ ശ്രമങ്ങൾ തുടങ്ങുന്നതോടെ ചിത്രം മുന്നോട്ട് നീങ്ങുന്നു.അലസ്‌കായിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രം അന്ന് നടന്ന ആ റെസ്ക്യൂ മിഷന്റെ സംഭവങ്ങളും വികാര നിർഭരമായ രംഗങ്ങളും എല്ലാം തന്നെ അതേപോലെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽവിജയിച്ചിട്ടുണ്ട്. ഇനിയും കാണാത്തവർക്ക് കണ്ടുനോക്കാവുന്നതാണ്.Big MiracleYear: 2012Genre: Drama, BiographyLanguage: EnglishMy rating: 7/10