#afxinternationalമൂന്ന് തിമിംഗലങ്ങൾ. ഐസിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. അവയ്ക്ക് ശ്വാസം കിട്ടാൻ ആകെക്കൂടെ ഒരൊറ്റ ദ്വാരം മാത്രമേ ഐസായി കിടക്കുന്ന അവിടെ അവശേഷിക്കുന്നുള്ളൂ. കടൽ ആണെങ്കിൽ മൈലുകൾ അപ്പുറത്താണ്. അവിടെ വരെ ശ്വാസം കിട്ടാതെ അവയ്ക്ക് പോകാനും പറ്റില്ല, പോയാൽ തന്നെ കടലിനും കരയ്ക്കുമിടയിൽ കല്ലുകണക്കെ ഐസ് ഉറഞ്ഞു കിടക്കുകയുമാണ്.മൂന്ന് തിമിംഗലങ്ങളും ഏത് നിമിഷവും ചാവുകയും ചെയ്യാം.സംഭവം ശ്രദ്ധയിൽ പെട്ടതോടെ ലോക്കൽ റിപ്പോർട്ടറായ ഒരാൾ കാര്യങ്ങൾ ക്യാമറയിൽ പകർത്തതുകയും പുറംലോകത്തെ അറിയിക്കുകയും ചെയുന്നു. അതോടെ കാര്യങ്ങൾക്ക് ചൂട് പിടിക്കുന്നതോടെഎല്ലാം മറന്ന് ഒറ്റക്കെട്ടായി വ്യക്തികളും രാജ്യങ്ങളും എല്ലാം ചേർന്ന് ഇവയെ രക്ഷിക്കാനുള്ള അല്പം സാഹസംനിറഞ്ഞ ശ്രമങ്ങൾ തുടങ്ങുന്നതോടെ ചിത്രം മുന്നോട്ട് നീങ്ങുന്നു.അലസ്‌കായിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രം അന്ന് നടന്ന ആ റെസ്ക്യൂ മിഷന്റെ സംഭവങ്ങളും വികാര നിർഭരമായ രംഗങ്ങളും എല്ലാം തന്നെ അതേപോലെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽവിജയിച്ചിട്ടുണ്ട്. ഇനിയും കാണാത്തവർക്ക് കണ്ടുനോക്കാവുന്നതാണ്.Big MiracleYear: 2012Genre: Drama, BiographyLanguage: EnglishMy rating: 7/10

No comments:
Post a Comment